Menu
South East Asia / Travel Blogs

Street Art in Penang, Malaysia

 

പെനാങ്ങിലെ  തെരുവോര കലാസൃഷ്ടികള്‍ 

മലേഷ്യയില്‍ ഒരു ദ്വീപുണ്ട്. പെനാങ്ങ്.

പെനാങ്ങിലെ ജോര്‍ജ്ജ്ട്ടൌണിലെ തെരുവോര കലാസൃഷ്ടികള്‍ വളരെ പ്രശസ്തമാണ്‌.. അതിനെക്കുറിച്ചൊരു  ചെറിയ കുറിപ്പും കുറേ ഫോട്ടോകളും ഇതാ..  യാത്രയും കലയും ഇഷ്ടപ്പെടുന്നവര്‍ക്കായി…

ജോര്‍ജ്ജ് ടൌണിലെ ഓരോ തെരുവിനും ഓരോ കഥയുണ്ട്. അവിടത്തെ വ്യാപാരമോ ആളുകളോ അല്ലെങ്കില്‍ അവിടെ നടന്ന എന്തെങ്കിലും സംഭവമോ ഒക്കെയാകും ആ തെരുവിന്റെ പേരില്‍ പോലും കാണാനാകുന്നത്. പല പല കാരണങ്ങള്‍ കൊണ്ട് പുരോഗമനത്തിന്റെ പേരില്‍ വര്‍ദ്ധിച്ച വാടക കാരണമൊക്കെ ഈ ആളുകളും കച്ചവടവും സംഭവങ്ങളുമൊക്കെ അവിടെ നിന്ന് മാറി തുടങ്ങി. അങ്ങനെ ഈ കഥകളെ തിരിച്ചും തെരുവിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ്‌ ഈ STREET ART തുടങ്ങുന്നത്.

പ്രധാനമായും മൂന്നു തരത്തിലുള്ള കലാസൃഷ്ടികളാണ്‌ ആ തെരുവിലുള്ളത്.

1. ഇരുമ്പ് കമ്പികള്‍ വിളക്കി ചേര്‍ത്തുണ്ടാക്കിയ ഹാസ്യചിത്രങ്ങള്‍.

ചരിത്രവും ഫലിതവും കോര്‍ത്തിണക്കിയാണ്‌ ഈ സൃഷ്ടികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന്‌.. ഇന്നു പ്രസിദ്ധനായ ഒരു ഷൂ ഡിസൈനറാണ്‌ ജിമ്മി ചൂ. പെനാങ്ങില്‍ വളര്‍ന്ന ജിമ്മി ആദ്യമായി ഷൂ ഉണ്ടാക്കാന്‍ അച്ഛനില്‍ നിന്ന് പഠിച്ചത് തന്റെ പതിനൊന്നാമത്തെ വയസ്സിലാണ്‌. അദ്ദേഹത്തിന്റെ ഡിസൈനുകള്‍ ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങുകയും പിന്നീട്  VOGUE എന്ന ഫാഷന്‍ മാസികകളില്‍ വരികയുമൊകെ ചെയ്തു. അദ്ദേഹം ആദ്യമായി ഷൂ ഉണ്ടാക്കി തുടങ്ങിയ തെരുവില്‍ അദ്ദേഹവും അച്ചനും അമ്മയും ഷൂകളുമൊക്കെയായി നില്‍ക്കുന്ന ഒരു സൃഷ്ടിയുണ്ട്.

The Tua Pek Kong Hneoh Grand Float Procession is held in the Year of the Tiger to wash away bad luck and bring great wealth and health.
This is the place where the famous shoe designer Jimmy Choo started his apprenticeship
Trishaws in Penang
In the early days, handcarts were the means of transportation around the port area

2. ലിത്വാനിയയില്‍ നിന്നുള്ള ഏണസ്റ്റ് സാക്കറെവിക് എന്ന കലാകാരന്‍ കുട്ടികളെ കഥാപാത്രങ്ങളാക്കി വരച്ച ചുമര്‍ചിത്രങ്ങള്‍. 

ഇത് 2012 -ഇലെ ജോര്‍ജ്ജ് ടൌണ്‍ സാംസ്ക്കാരികോത്സവത്തിനായി വരച്ചവയാണ്‌. അന്നു 6 ചുമര്‍ ചിത്രങ്ങളാണ്‌ വരച്ചത്. തദ്ദേശീയരുടെ മുഖഭാവങ്ങളാണ്‌ ഈ ചിത്രങ്ങളില്‍ പകര്‍ത്തിയിരിക്കുന്നത്. ഈ ചിത്രങ്ങളുടെ ഏറ്റവും വലിയ സവിശേഷതയെന്തെന്നാല്‍ ഇവ അനുവാചകന്‌ സമ്പര്‍ക്കം പുലര്‍ത്താന്‍ പറ്റുന്ന രീതിയിലാണ്‌ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഉദാഹരണത്തിനു: രണ്ട് കുട്ടികള്‍ സൈക്കിളില്‍ ഇരിക്കുന്ന ഒരു ചിത്രമുണ്ട്. യഥാര്‍ത്ഥ സൈക്കിളില്‍ അവര്‍ ഇരിക്കുന്ന പോലെയാണ്‌ ചിത്രം. അതിന്റെ കാരിയര്‍ സീറ്റില്‍ നമ്മള്‍ക്കും ഇരിക്കാം.

ഇന്നു ഏണസ്റ്റിനെ കൂടാതെ മറ്റു കലാകാരന്മാരുടെയും സൃഷ്ടികള്‍ അവിടെ കാണാം.  ഈ ചുമര്‍ചിത്രങ്ങള്‍ അവിടത്തെ സാമൂഹ്യ സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്‌. സൈക്കിളും ബൈക്കും ഊഞ്ഞാലിലിരിക്കുന്ന കുട്ടികളും അവയുടെനിഷ്കളങ്ക ചിരിയും പിന്നെ മഞ്ഞ കുപ്പായമിട്ട് ഒരു കസേരയില്‍ കയറി മുകളില്‍ വെച്ചിരിക്കുന്ന എന്തോ ഒന്ന് എത്തിപ്പിടിക്കുന്ന കുട്ടിയും ബാസ്കറ്റ് ബാള്‍ കളിക്കുന്ന കുട്ടിയുമൊക്കെ അതിലുള്‍പ്പെടും.

Kids on a cycle

Kid on a bike

Children playing basket ball

“Brother and Sister on a Swing” by local deaf-mute artist Louis Gan
Reaching Caption

3. കാണാതെ പോയ 101 പൂച്ചക്കുട്ടികളുടെ ചുമര്‍ചിത്രങ്ങള്‍.

ജോര്‍ജ്ജ് ടൌണിന്റെ തെരുവുകളിലെ ഇടുങ്ങിയതും ഇടുങ്ങാത്തതുമായ വഴികളിലെ പല പല ചുമരുകളിലായി പൂച്ചക്കുട്ടികളെ കാണാം. അങ്ങനെ 101 എണ്ണമുണ്ട്. ഒറ്റയ്ക്കും കൂട്ടായുമൊക്കെ അവയെ കാണാം. തെരുവില്‍ വര്‍ദ്ധിച്ചു വരുന്ന അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇത്തരം മൃഗങ്ങള്‍ക്കൊരു അഭയം കൊടുക്കുന്നതിനെക്കുറിച്ചൊരു അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ്‌ ഈ “101 Lost Kittens” എന്ന കലാസൃഷ്ടി പദ്ധതിക്ക് തുടക്കമിട്ടത്. 2013 ഇല്‍ ആയിരുന്നു ആരംഭം. ലങ്കാവി ദ്വീപിലെ തെരുവിലെ മൃഗങ്ങള്‍ക്കഭയം കൊടുക്കുന്ന “LASSie” അഥവാ “Langkawi Animal Shelter and Sanctuary Foundation” എന്ന സംഘടന രൂപം കൊടുത്ത ഈ പദ്ധതിയില്‍ മലേഷ്യയില്‍ നിന്നും തായിലാന്റില്‍ നിന്നുമുള്ള കലാകാരന്മാരാണ്‌ “Artists for Stray Animals”  എന്ന പേരില്‍ ഇവയെല്ലാം വരച്ചിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള വലിയൊരു പൂച്ചക്കുട്ടിയാണ്‌ അതിലെ ഏറ്റവും ശ്രദ്ധേയമായത്. ഇത് യഥാര്‍ത്ഥത്തില്‍ സ്കിപ്പി എന്ന പൂച്ചക്കുട്ടിയാണ്‌. 9 വര്‍ഷം മുമ്പ് കാലിനു വയ്യാതെ അലഞ്ഞു നടന്ന സ്കിപ്പിക്ക് അഭയം കൊടുത്തതിന്റെ ഓര്‍മയ്ക്കായാണീ ചിത്രം. “Skippy comes to Penang” എന്നാണ്‌ ഈ ചിത്രത്തിന്റെ മുഴുവന്‍ പേര്.

തെരുവില്‍ അലഞ്ഞു തിരിയേണ്ടി വരുന്ന ഈ മൃഗങ്ങള്‍ പലപ്പോഴും വണ്ടികളിടിച്ച് പരിക്കുകള്‍ പറ്റി കഷ്ടപ്പെടാറുണ്ട്. ഇന്ന് അങ്ങനെയുള്ള മൃഗങ്ങള്‍ക്ക് ഭക്ഷണവും മറ്റു സൌകര്യങ്ങളും കൊടുക്കാനായി ഒരുപാട് പേര്‍ മുന്നിട്ടിറങ്ങുന്നു. ഇത് കല ആളുകളില്‍ ആഴത്തില്‍ പതിപ്പിക്കുന്ന മുദ്രക്കൊരു ദൃഷ്ടാന്തമാണ്‌.

Skippy comes to Penang

പെനാങ്ങില്‍ എല്ലായിടത്തും ഈ ചിത്രങ്ങള്‍ മാര്‍ക്ക് ചെയ്തുള്ള  Maps കിട്ടും. അതിലെ ഓരോ ചിത്രവും കണ്ട് പിടിക്കാനായി മാപ്പും നിവര്‍ത്തിപ്പിടിച്ച് രണ്ട് ദിവസം സൈക്കിളില്‍ തലങ്ങും വിലങ്ങും ജോര്‍ജ്ജ് ടൌണ്‍ ചുറ്റിയിരുന്നു. ഒരു രസം… അല്ലേ…

In search of Murals
A street Singer in George Town, Penang

No Comments

    Leave a Reply